വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷ് നായകനായി തമിഴിൽ വൻ വിജയം നേടിയ ‘അസുരൻ’ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസിന് ഒരുങ്ങുന്നു. സൂപ്പർതാരം വെങ്കിടേഷ് നായകനായെത്തുന്ന ചിത്രം ‘നരപ്പ‘ ആമസോൺ പ്രൈം വീഡിയോയിലൂടെ ജൂലൈ 20ന് പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ടെയ്ലർ ഇന്ന് പുറത്തു വിട്ടിരുന്നു. ശ്രീകാന്ത് അഡലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
തമിഴിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ നരപ്പയിൽ പ്രിയാമണിയാണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, മുരളി ശർമ, സമ്പത്ത് രാജ്, റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കലൈപുലി എസ് തനുവും, ഡി സുരേഷ് ബാബുവും ചേർന്നാണ് ചിത്രം നിർമിച്ചത്. മണി ശർമയാണ് ചിത്രത്തിന് സംഗീതം നൽകിയത്.
Read Also: ഐസിസി ഏകദിന റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിർത്തി ബാബർ അസം

































