ഐസിസി ഏകദിന റാങ്കിംഗ്; ഒന്നാം സ്‌ഥാനം നിലനിർത്തി ബാബർ അസം

By Staff Reporter, Malabar News
Babar-Azam-icc-ranking latest
Ajwa Travels

ദുബായ്: ഐസിസി ഏകദിന ബാറ്റിം​ഗ് റാങ്കിം​ഗിൽ ഒന്നാം സ്‌ഥാനം നിലനിർത്തി പാകിസ്‌ഥാൻ നായകൻ‌ ബാബർ അസം. ഇംഗ്‌ളണ്ടിനെതിരായ അവസാന മൽസരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ബാബറിനെ ഒന്നാം സ്‌ഥാനം നിലനിർത്താൻ സഹായിച്ചത്. ആദ്യ രണ്ട് മൽസരങ്ങളിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ച വയ്‌ക്കാൻ ബാബറിന് കഴിഞ്ഞിരുന്നില്ല. രണ്ടാം നിരയുമായി എത്തിയ ഇംഗ്ളണ്ട് പരമ്പര തൂത്തുവാരുകയും ചെയ്‌തു.

ഏകദിന ബാറ്റിം​ഗ് റാങ്കിം​ഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രണ്ടാം സ്‌ഥാനത്തും ഓപ്പണർ രോഹിത് ശർമ മൂന്നാം സ്‌ഥാനത്തും തുടരുകയാണ്. ഐസിസി ഏകദിന, ടെസ്‌റ്റ് റാങ്കിം​ഗുകളിൽ മറ്റ് പ്രധാന മാറ്റങ്ങളൊന്നുമില്ല. ടി-20 റാങ്കിം​ഗിൽ ഓസീസിനെതിരായ മികച്ച പ്രകടനത്തോടെ 16 സ്‌ഥാനങ്ങൾ മെച്ചപ്പെടുത്തി വെസ്‌റ്റ് ഇൻഡീസിന്റെ ഫാബിയൻ അലൻ പത്താം സ്‌ഥാനത്തെത്തി. ഈ പട്ടികയിൽ വിരാട് കോഹ്‌ലി അഞ്ചാമതും കെഎൽ രാഹുൽ ആറാമതുമുണ്ട്.

Read Also: കാത്തിരിപ്പിന് വിരാമമാകുന്നു; ‘മാലിക്’ നാളെ മുതൽ ആമസോൺ പ്രൈമിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE