കാത്തിരിപ്പിന് വിരാമമാകുന്നു; ‘മാലിക്’ നാളെ മുതൽ ആമസോൺ പ്രൈമിൽ

By Staff Reporter, Malabar News
malik-streaming-from-tomorrow
Ajwa Travels

ഫഹദ് ഫാസിൽ നായകനായി പ്രശസ്‌ത സംവിധായകൻ മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രം ‘മാലിക്‘ നാളെ പ്രേക്ഷകർക്ക് മുൻപിലേക്ക്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഇന്ന് അർധരാത്രിയോടെ ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ആരംഭിക്കും.

ഏകദേശം 26 കോടിയോളം മുടക്കിയ ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ‘മാലിക്‘. പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെടുന്ന നായകൻ എന്ന നിലയിൽ മലയാളത്തിന് പുറത്തുനിന്നുള്ള സിനിമാ പ്രേമികളും ചിത്രത്തിനായി കാത്തിരിക്കുന്നു. ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന വലിയ പ്രൊജക്റ്റുകളും മാലിക്കിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

ചിത്രത്തിന് വേണ്ടി 20 കിലോയോളം ശരീരഭാരം കുറച്ച ഫഹദ് കഥാപാത്രത്തിന്റെ വ്യത്യസ്‌ത പ്രായങ്ങളിലുള്ള മൂന്നോളം രൂപഭാവങ്ങളിലാണ് എത്തുന്നത്. ഫഹദിന് പുറമെ വിനയ് ഫോർട്ട്, ജോജു ജോർജ്, നിമിഷ സജയൻ, ദിലീഷ് പോത്തൻ, സലീം കുമാർ, ഇന്ദ്രൻസ്, മാല പാർവതി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

‘ആന്റോ ജോസഫ് ഫിലിം കമ്പനി’യുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോൺ വർഗീസാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്‌റ്റണ്ട് ഡയറക്‌ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയത്.

Read Also: മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE