ലോകത്തിലെ ഏറ്റവും വിലകൂടിയ മീനായി കണക്കക്കപ്പടുന്നതാണ് അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണ. ജപ്പാനിൽ ഈയിടെ ഒരു ട്യൂണ വിറ്റത് റെക്കോർഡ് വിലയായ 29.24 കോടി രൂപയ്‌ക്കാണ്. നിങ്ങൾ ഒന്ന് ഞെട്ടിക്കാണുമല്ലേ? സംഭവം ഉള്ളതാണ്. ജപ്പാനിലെ ടോക്കിയോയിലുള്ള മൽസ്യ മാർക്കറ്റിൽ 250 കിലോ ഭാരമുള്ള ട്യൂണയാണ് ലേലത്തിൽ ഇത്രയും ഉയർന്ന തുകയ്‌ക്ക് വിറ്റുപോയത്.
ട്യൂണ വിഭാഗത്തിലുള്ള മീനുകളിൽ ഏറ്റവും വലുതാണ് ഇത്. ഒരു ടോർപിഡോ ബോംബിനെ അനുസ്‌മരിപ്പിക്കുന്ന രൂപഘടനയായതിനാൽ വളരെ വേഗത്തിൽ കടലിലൂടെ പോകാൻ ഇവയ്‌ക്ക് കഴിയും. മൂന്ന് മീറ്റർ നീളം വയ്‌ക്കുന്ന ബ്ളൂഫിൻ ട്യൂണയ്‌ക്ക് 250 കിലോ വരെ ഭാരം ഉണ്ടാകും. അതീവ സ്വാദിഷ്‌ടമായ മാംസവും അപൂർവമായി മാത്രമേ ഇവയെ കിട്ടാറുള്ളൂവെന്നതുമാണ് വില ഉയർത്തുന്ന ഘടകങ്ങൾ.
ചെറിയ മൽസ്യങ്ങളെ വേട്ടയാടുന്ന ഈ മീൻ മനുഷ്യനെ ആക്രമിക്കില്ല. ജപ്പാനിലാണ് ഇവയ്‌ക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ്. അനധികൃത മൽസ്യവേട്ട ഇവയുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നുണ്ട്. ജാപ്പനീസ് വിശ്വാസപ്രകാരം, ട്യൂണ ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ട്യൂണ കഴിക്കുന്ന ആളുകൾക്ക് അടുത്തവർഷം മികച്ചതായിരിക്കും എന്നാണ് ഇവർ കരുതുന്നത്.
Most Read| കാത്തിരുന്ന അപ്ഡേറ്റ് എത്തി; ആധാറിലെ മൊബൈൽ നമ്പർ ഇനി വീട്ടിലിരുന്ന് മാറ്റാം






































