ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം; അമ്മ പിടിയിൽ

By Desk Reporter, Malabar News
Attempt to sell one-month-old baby; Mother arrested
Ajwa Travels

ന്യൂഡെൽഹി: ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയ അമ്മയും കൂട്ടാളികളും അറസ്‌റ്റിൽ. ഡെൽഹിയിലാണ് സംഭവം. 2 ലക്ഷം രൂപക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയത്. കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന വേഷം കെട്ടിയെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരാണ് പ്രതികളെ പിടികൂടിയത്.

ഉത്തം നഗർ സ്വദേശി മധു സിംഗ് ആണ് തന്റെ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയത്. ഒപ്പമുണ്ടായിരുന്നവർ ബ്രോക്കർമാരായിരുന്നു. ശനിയാഴ്‌ച ലഭിച്ച ഒരു രഹസ്യ വിവരത്തെ തുടർന്ന് നോർത്ത് ഡെൽഹി പോലീസ് എസ്ഐ ലളിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.

കോൺസ്‌റ്റബിൾമാരായ രാകേഷും അഞ്‌ജുവുമാണ് കുഞ്ഞിനെ വാങ്ങാനുള്ള ദമ്പതിമാരായി വേഷം കെട്ടിയത്. തുടർന്ന് കുഞ്ഞിനെ കൈമാറാൻ എത്തിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു.

Most Read:  വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE