നടിയെ ആക്രമിച്ച കേസ്; ബിജെപി നേതാവിന്റെ ശബ്‌ദസാമ്പിൾ ശേഖരിച്ചു

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു. തൃശൂരിലെ ബിജെപി നേതാവ് അഡ്വ. ഉല്ലാസ് ബാബുവിന്റെ ശബ്‌ദ സാമ്പിളാണ് ശേഖരിച്ചത്. ഉല്ലാസിനെ കൊച്ചിയിലെ ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൈംബ്രാഞ്ച് ശബ്‌ദരേഖ എടുത്തത്.

നടൻ ദിലീപിന്റെ ഫോൺ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഉല്ലാസ് ബാബുവിന്റെതെന്ന് സംശയിക്കുന്ന ശബ്‌ദ സന്ദേശം കണ്ടെത്തിയിരുന്നു. ഡിലീറ്റ് ചെയ്‌ത സന്ദേശം ക്രൈംബ്രാഞ്ച് വീണ്ടെടുക്കുകയായിരുന്നു. ദിലീപിന് ഉല്ലാസാണ് സന്ദേശം അയച്ചതെന്നാണ് കരുതുന്നത്.

മുൻ ബിജെപി ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്‌ഥാന കമ്മിറ്റി അംഗവുമായ അഡ്വ.ഉല്ലാസ് ബാബു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്നുള്ള ബിജെപി സ്‌ഥാനാർഥിയായിരുന്നു.

Most Read: ഇപി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

YOU MAY LIKE