തിരുവനന്തപുരം: കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ ഇന്ന് മൽസ്യബന്ധനത്തിന് വിലക്ക്. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ നിർദ്ദേശം പുറത്തുവിട്ടത്. സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ശക്‌തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി പലയിടങ്ങളിലും വ്യാപക മഴയാണ് ഉണ്ടായത്. മൂന്നാർ അഞ്ചാംമൈലിൽ മണ്ണിടിഞ്ഞു. പാലക്കാടും മലപ്പുറത്തും വിവിധയിടങ്ങളിൽ നേരിയ ഉരുൾപൊട്ടലുണ്ടായി. നാടുകാണി ചുരം വഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. അട്ടപ്പാടി ചുരം വഴിയുള്ള രാത്രിയാത്രക്കും വിലക്കുണ്ട്. തെക്കൻ തമിഴ്‌നാടിനടുത്ത് രൂപമെടുത്ത ചക്രവാത ചുഴിയാണ് മഴ വ്യാപകമാകാൻ കാരണമായത്. ഞായറാഴ്‌ച വരെ സംസ്‌ഥാനത്ത് മഴ തുടരും.
Read also: തിരിച്ചടി തുടരുന്നു; ഇന്ധന വിലയിൽ വീണ്ടും വർധന







































