കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിനിടെ വെസ്റ്റിൻഡീസിന്റെ അരങ്ങേറ്റതാരം ജെറെമി സോളോസാനോയ്ക്ക് പരിക്ക്. മൽസരത്തിനിടെ തലയിൽ പന്തുകൊള്ളുകയായിരുന്നു.
ഫീൽഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ശ്രീലങ്കൻ ഇന്നിങ്സിന്റെ 24ആം ഓവറിലാണ് താരത്തിന് പരിക്കേറ്റത്.
ലങ്കൻ നായകൻ ദിമുത് കരുണരത്നയുടെ പുൾ ഷോട്ട് കളിക്കാനുള്ള ശ്രമത്തിലാണ് ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സോളോസാനോയ്ക്ക് പരിക്കേറ്റത്. ഹെൽമെറ്റ് ഗ്രില്ലിൽ വന്ന് പന്തിടിക്കുകയായിരുന്നു.
Jeremy Solozano is being stretched off and taken to hospital after being struck in the front of the helmet at forward short leg.
FOLLOW #SLvWI LIVE:
? https://t.co/8bfRRUxEmq ? pic.twitter.com/wRg9cNjU6G— ?FlashScore Cricket Commentators (@FlashCric) November 21, 2021
വേദനയിൽ ഹെൽമെറ്റ് ഊരി സോളോസാനോ ഗ്രൗണ്ടിൽ കിടന്നു. സ്ട്രെച്ചറിലാണ് താരത്തെ ഗ്രൗണ്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയത്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോളോസാനയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Most Read: പാര്‍ട്ടിയില്‍ വിഭാഗങ്ങളില്ല, തീരുമാനം എടുത്തത് ഒറ്റക്കെട്ടായി; സച്ചിൻ പൈലറ്റ്







































