ന്യൂഡെൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യയിൽ നിന്ന് കൈമാറുന്നതിന് ഇന്റർപോളിനെ സമീപിക്കാൻ ബംഗ്ളാദേശ് ഒരുങ്ങുന്നു.
ഹസീന സർക്കാരിനെതിരായ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയ പോലീസ് നടപടികളുടെ പേരിൽ വധശിക്ഷയ്ക്ക് വിധിച്ച ഇരുവരെയും കൈമാറണമെന്ന് ബംഗ്ളാദേശ് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യം വിട്ട ഹസീന ഇന്ത്യയിലാണ് അഭയം തേടിയത്. രാജ്യാന്തര കുറ്റവിചാരണ ട്രൈബ്യൂണൽ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ഹസീനയെ ഇന്ത്യ ഉടൻ കൈമാറാൻ സാധ്യതയില്ല.
കുറ്റവാളികളെ കൈമാറാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഹസീനയെ കൈമാറണമെന്നാണ് ബംഗ്ളാദേശിന്റെ ആവശ്യം. എന്നാൽ, ഈ ആവശ്യം തള്ളിക്കളയാനുള്ള അധികാരം കരാറിലെ വ്യവസ്ഥകളിൽ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും







































