മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. 2022 ജൂൺ 8ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ബറോഡ പലിശ നിരക്ക് ഉയർത്തിയത്. നിക്ഷേപകർക്ക് ആശ്വാസ വാർത്തയാണ് ഇത്.
ഒന്ന് മുതൽ മൂന്ന് വർഷം വരെയുള്ള സ്ഥിര നിക്ഷേപ കാലയളവുകളുടെ പലിശ നിരക്കാണ് ബാങ്ക് വർധിപ്പിച്ചത്. പുതിയ നിക്ഷേപങ്ങൾക്കും പുതുക്കുന്ന നിക്ഷേപങ്ങൾക്കും ഭേദഗതി ചെയ്ത നിരക്കുകൾക്ക് ബാധകമായിരിക്കും. പരിഷ്കരിച്ച നിരക്കുകൾ ജൂൺ 15 മുതൽ നിലവിൽ വന്നു.
Read Also: അഗ്നിപഥ് പ്രതിഷേധം മോദി വിരുദ്ധരുടെ സ്ഥിരം കലാപരിപാടി; കെ സുരേന്ദ്രൻ







































