അഗ്‌നിപഥ് പ്രതിഷേധം മോദി വിരുദ്ധരുടെ സ്‌ഥിരം കലാപരിപാടി; കെ സുരേന്ദ്രൻ

By Staff Reporter, Malabar News
K Surendran said that CPM slams Constitution of the Muslim League is certain
Ajwa Travels

തിരുവനന്തപുരം: അഗ്‌നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്ര മോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും, സ്‌ഥിരം കലാപരിപാടിയാണെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഗ്‌നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ്. ഇടത്-ജിഹാദി-അർബൻ നക്‌സൽ ഗ്യാംഗിന്റെ നേതൃത്വത്തിലുള്ള സമരമാണ് ഇപ്പോൾ നടക്കുന്നത്. ഇവർ ബ്രേക്ക് ഇന്ത്യാ ബ്രിഗേഡ് ടീം ആണെന്നും കെ സുരേന്ദ്രൻ.

തിടുക്കപ്പെട്ടാണ് അഗ്‌നിപഥ് നടപ്പാക്കിയതെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സമരക്കാരോട് കേന്ദ്ര സർക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. സംസ്‌ഥാന ഫോഴ്‌സുകളിലും അർധ സൈനിക ഫോഴ്‌സുകളിലും അഗ്‌നിവീരൻമാർക്ക് സംവരണം ലഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.

Read Also: വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിർത്തിയ സംസ്‌ഥാനമാണ് കേരളം; ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE