യുവജനങ്ങളുടെ നിർബന്ധിത സേവനത്തിന് പദ്ധതിയില്ല; കേന്ദ്രമന്ത്രി

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: സായുധ സേനകളിൽ യുവജനങ്ങളുടെ നിർബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക സ്‌കൂളുകൾക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സന്നദ്ധ സംഘടനകൾ/ സ്വകാര്യ സ്‌കൂളുകൾ/ സംസ്‌ഥാന ‌സർക്കാരുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക സ്‌കൂളുകൾ സ്‌ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്ന സ്‌കൂളുകൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ബന്ധപ്പെട്ട സന്നദ്ധ സംഘടനകൾ/ സ്വകാര്യ-സംസ്‌ഥാന സർക്കാർ സ്‌കൂളുകൾ തുടങ്ങിയവ സൈനിക സ്‌കൂൾ സൊസൈറ്റിയുമായി കരാർ ഒപ്പിടുകയും വേണം.

രാജ്യത്തെ ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ ജില്ലകളെയും ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് സായുധസേന റിക്രൂട്ട്‌മെന്റ് റാലികൾ നടത്തുന്നതെന്നും മന്ത്രി ലോക്‌‌സഭയിൽ വ്യക്‌തമാക്കി.

Most Read: സാമ്പത്തിക ക്രമക്കേട്; മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE