അഗ്‌നിപഥ്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

By News Bureau, Malabar News
Supreme Court
Ajwa Travels

ഡെൽഹി: അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തൊഴിൽ അവസരം 20ൽ നിന്ന് 4 വർഷമായി ചുരുങ്ങുമെന്ന് നിയമനത്തിനായി കാത്തിരിക്കുന്നവർ ഭയപ്പെടുന്നതായി ഹരജികളിൽ പറയുന്നു. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.

201770,000ത്തിലധികം വിദ്യാർഥികൾ പരിശീലനം നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. പരിശീലനത്തിന് ശേഷം, നിയമന കത്തുകൾ അയക്കുമെന്ന് വിദ്യാർഥികൾക്ക് ഉറപ്പ് നൽകിയിരുന്നു, എന്നാൽ അഗ്‌നിപഥ് പദ്ധതി അവതരിപ്പിച്ചതു മുതൽ അവരുടെ കരിയർ അനിശ്‌ചിതത്വത്തിൽ ആണെന്നും ഹരജിയിൽ പറയുന്നു.

ആർമി റിക്രൂട്ടിംഗ് പ്ളാൻ ജൂൺ 14ന് പ്രഖ്യാപിച്ചതിന് പിന്നാലെ വൻ പ്രതിഷേധമുയർന്നിരുന്നു. അഗ്‌നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ചില സംഘടനകൾ ഭാരത് ബന്ദിനും ആഹ്വാനം ചെയ്‌തിരുന്നു. പ്രതിഷേധത്തെത്തുടർന്ന് 500ലധികം ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ നിർബന്ധിതരായി.

അതേസമയം സംഘർഷം ലഘൂകരിക്കാനും യുവാക്കളെ ശാന്തരാക്കാനും കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. കോസ്‌റ്റ് ഗാർഡിലെയും സംസ്‌ഥാന സുരക്ഷാ സേനയിലെയും അഗ്‌നിവീരൻമാർക്ക് 10 ശതമാനം ജോലികൾ നീക്കിവെക്കാൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Most Read: കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; കൂടുതൽ ഉദ്യോഗസ്‌ഥർക്ക് പങ്കെന്ന് കണ്ടെത്തൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE