തൃശൂർ: പുതുക്കാട് ബാറിൽ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (64) ആണ് മരിച്ചത്. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനായ അളഗപ്പനഗർ സ്വദേശി സിജോ ജോണാണ് (40) പ്രതി. ഇയാളെ അറസ്‌റ്റ് ചെയ്‌തു. പുതുക്കാട് മേ ഫെയർ ബാറിൽ ഇന്നലെ രാത്രി 11.30ഓടെ ആയിരുന്നു സംഭവം.
വേണ്ടത്ര ടച്ചിങ്‌സ് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് വാക്കുതർക്കത്തിലും കയ്യാങ്കളിയിലും ഒടുവിൽ കൊലപാതകത്തിലും കലാശിച്ചത്. ബാറിലെത്തിയ സിജോ മദ്യപിക്കുന്നതിനോടൊപ്പം ടച്ചിങ്‌സ് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് എട്ടുതവണ ടച്ചിങ്‌സ് ചോദിച്ചു. പിന്നാലെ വാക്കുതർക്കമുണ്ടായി. ജീവനക്കാരന് നേരെ ഭീഷണി മുഴക്കിയ സിജോ ബാർ വിട്ട് പുറത്തേക്ക് പോയി.
പിന്നീട് രാത്രി ബാർ പൂട്ടിയിറങ്ങിയ ഹേമചന്ദ്രനെ പുറത്ത് കാത്തുനിന്ന സിജോ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ശേഷം സിജോ ഓടിരക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെയോടെ സിജോ പിടിയിലായത്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!