ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ’യിലെ പുതിയ ഗാനം പുറത്തുവന്നു. ‘ഈറൻനിലാ’ എന്നുതുടങ്ങുന്ന മെലഡിഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
എം ജയചന്ദ്രൻ ഒരുക്കിയിരിക്കുന്ന ഈ മനോഹരമായ ഗാനത്തിന് ശബ്‌ദം നൽകിയിരിക്കുന്നത് ഹരിചരൺ ആണ്. ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു കഴിഞ്ഞു.
നേരത്തെ ‘കാറ്റത്തൊരു മൺകൂട്’ എന്ന ഗാനം അണിയറക്കാർ പുറത്തുവിട്ടിരുന്നു. ഈ ഗാനവും ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഈസ്‌റ്റ് കോസ്‌റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്.
ജി പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് നിർമാണം. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്.
ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്‌ടറുടെ വേഷത്തിലാണ് മഞ്‌ജു എത്തുക. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലുണ്ട്. ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊജക്‌ട് ഡിസൈനർ ബാദുഷ എൻഎം ആണ്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
Most Read: മുഖത്തെ കറുത്ത പാടുകള്‍ അകറ്റാൻ ഇതാ ചില ടിപ്‌സ്