മുഖത്തെ കറുത്ത പാടുകള്‍ അകറ്റാൻ ഇതാ ചില ടിപ്‌സ്

By News Bureau, Malabar News
dark spot-face
Ajwa Travels

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുഖത്തെ കറുത്തപാടുകള്‍. മുഖക്കുരു മാറിയാലും അതിന്റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്‌താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.

ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ പല വഴികളും നാം തേടാറുണ്ട്. ഇത്തരത്തിൽ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ടിപ്‌സുകൾ പരിചയപ്പെടാം.

1)കറ്റാർവാഴ ചര്‍മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

Aloe vera

2)ഒരു ടീസ്‌പൂണ്‍ തേന്‍, നാരാങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്‌റ്റ് രൂപത്തിലാക്കി, ഈ മിശ്രിതം പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്‌ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിന്റെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.

3)രണ്ട് ടീസ്‌പൂൺ റോസ് വാട്ടറും രണ്ട് ടീസ്‌പൂൺ തൈരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

4)അര ടീസ്‌പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്‌പൂണ്‍ കടലമാവ്, അര ടീസ്‌പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. പതിവായി ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിന്റെ പാടുകള്‍ മാറ്റും.

5)രണ്ട് ടീസ്‌പൂണ്‍ തൈരും ഒരു ടീസ്‌പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മക്കാർക്ക് ഇതിൽ വെള്ളിച്ചെണ്ണയും ചേര്‍ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

washing face

6)ഒരു ടീസ്‌പൂൺ കടലമാവും ഒരു ടീസ്‌പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്‌ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യാവുന്നതാണ്.

Most Read: മധുരമൂറും പ്രണയ കഥയുമായി ‘മധുരം; ഹൃദയംതൊട്ട് പുതിയ ട്രെയ്‌ലറും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE