മധുരമൂറും പ്രണയ കഥയുമായി ‘മധുരം; ഹൃദയംതൊട്ട് പുതിയ ട്രെയ്‌ലറും

By News Bureau, Malabar News
madhuram movie-trailer
Ajwa Travels

‘ജൂൺ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്‌ത ‘മധുര’ത്തിന്റെ സെക്കൻഡ് ട്രെയ്‌ലർ റിലീസ് ചെയ്‌തു. സോണി ലിവിലൂടെ ഡിസംബർ 24ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനസിൽ പ്രണയം കാത്തു സൂക്ഷിക്കുന്നവർക്ക് വേണ്ടി അഹമ്മദ് കബീറിന്റെയും അണിയറ പ്രവർത്തകരുടെയും ക്രിസ്‌മസ് സമ്മാനം തന്നെയായിരിക്കും ‘മധുരം’. പ്രണയത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഹൃദയം തൊടുന്നതാണ്.

അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ജിതിൻ സ്‌റ്റാനിസ്‌ലാസ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൽ വഹാബ് ആണ് ഈണം പകർന്നിരിക്കുന്നത്.

Most Read: ആര്യവേപ്പുണ്ടോ? മുടികൊഴിച്ചിലും താരനും പമ്പ കടക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE