ആര്യവേപ്പുണ്ടോ? മുടികൊഴിച്ചിലും താരനും പമ്പ കടക്കും

By News Bureau, Malabar News
Ajwa Travels

മുടി കൊഴിച്ചിലും താരനും കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പലരും. ഒട്ടേറെ മാർഗങ്ങൾ പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടവരും ഉണ്ടാകും. ഇവർക്കായുള്ള ഒരു മികച്ച പരിഹാരമാണ് ആര്യവേപ്പ്.

മുടി കൊഴിച്ചിലിനും താരനും തടയിടാനുള്ള കരുത്ത് ആര്യവേപ്പിനുണ്ട്. ഇതിന് ആര്യവേപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:

ഒരു പിടി ആര്യവേപ്പിലയെടുത്ത് അതിന്റെ സത്ത് ഇറങ്ങുന്നതുവരെ വെള്ളത്തിലിട്ടു തിളപ്പിക്കണം. ശേഷം ഒരു ദിവസം കാത്തിരിക്കുക. അടുത്ത ദിവസം മാത്രമേ ഈ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളു. ഒരു കാരണവശാലും തിളപ്പിച്ചതിനുശേഷം ഇലയെടുത്ത് വെള്ളം കളയരുത്. അടുത്ത ദിവസം വരെ അതിൽ സൂക്ഷിക്കുക.

പിറ്റേന്ന് ഈ വെള്ളമുപയോഗിച്ചു മുടി നന്നായി കഴുകുക. എന്നാല്‍ മുടി കഴുകുമ്പോള്‍ ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കരുത്.

ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് മുടി കഴുകിക്കഴിഞ്ഞാല്‍ പിന്നെ പച്ചവെള്ളം ഉപയോഗിച്ച് രണ്ടാമത് കഴുകേണ്ട ആവശ്യമില്ല. ആഴ്‌ചയിൽ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യാം.

Most Read: ഇരുമ്പിന്റെ അഭാവമോ? ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE