ബെംഗളൂരു: ഇലക്‌ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ കേസെടുത്തു. ജനപ്രതിനികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നിർമല സീതാരാമൻ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
നിർമലക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. ജനാധികാര സംഘർഷ സംഘടനയുടെ അംഗമായ ആദർശ് അയ്യരാണ് നിർമല സീതാരാമനെതിരെ കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇലക്‌ടറൽ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ആയിരുന്നു അഭിഭാഷകൻ കൂടിയായ ആദർശ് അയ്യർ കോടതിയെ സമീപിച്ചത്.
ഇലക്‌ടറൽ ബോണ്ടിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്നും കേന്ദ്ര ധനമന്ത്രി അടക്കമുള്ളവർ അതിൽ പങ്കാളിയാണെന്നുമായിരുന്നു ആദർശ് അയ്യരുടെ ആരോപണം. ഈ ഹരജി പരിഗണിച്ചാണ് നിർമല സീതാരാമനെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതി നിർദ്ദേശിച്ചത്. അതേസമയം, കോടതി ഉത്തരവിന് പിന്നാലെ നിർമല സീതാരാമന്റെ രാജി ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും