ജറുസലേം: പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. നെതന്യാഹു കൊല്ലപ്പെട്ടെന്നും ഇസ്രയേൽ ഈ വിവരം ഒളിപ്പിക്കുന്നുവെന്നുമാണ് പ്രധാനമായും ആരോപണം ഉയർന്നത്.
ഇറാനിലെ ആക്രമണത്തെ കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വീഡിയോ തെളിവാക്കിയാണ് പ്രചാരണം ശക്‌തമായത്. വീഡിയോയിൽ നെതന്യാഹുവിന് ആറ് വിരലുകൾ ഉണ്ടെന്നും പുറത്തുവന്നത് എഐ വീഡിയോ ആണെന്നുമായിരുന്നു സാമൂഹിക മാദ്ധ്യമങ്ങളിലെ ചർച്ച.
പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ബെന്യാമിൻ നെതന്യാഹു ‘സുഖമായിരിക്കുന്നു’ എന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ഇസ്രയേൽ മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
നെതന്യാഹുവിന്റെ പേരിൽ പ്രചരിച്ച ആറ് വിരലുകൾ ഉള്ള വീഡിയോ പുറത്തുവന്നതിന് ശേഷം ‘നെതന്യാഹുവിന്റെ കൈ’ ശ്രദ്ധിക്കൂ, നെതന്യാഹു ജീവനോടെയില്ലേ? ‘നെതന്യാഹു എവിടെ’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി









































