രചന, സംഗീതം, ആലാപനം ഷെയിൻ നിഗം; ശ്രദ്ധേയമായി ‘ഭൂതകാല’ത്തിലെ ഗാനം

By Desk Reporter, Malabar News
shane nigam song-bhoothakalam movie
Ajwa Travels

ഏറെ സവിശേഷതകളുമായി ഷെയിൻ നിഗം നായകനാകുന്ന ‘ഭൂതകാലം’ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഗാനത്തിന്റെ രചനയും സം​ഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് ഷെയിൻ തന്നെയാണ്.

‘രാ താരമേ..’ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതിപ്രകാരണമാണ് ലഭിക്കുന്നത്. ഷെയിൻ ആദ്യമായാണ് ഗാനരചന, സം​ഗീത സംവിധാനം, ആലാപനം എന്നിവ നിർവഹിക്കുന്നത്.

YouTube video player

അൻവർ റഷീദൊരുക്കുന്ന ‘ഭൂതകാലം’ സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവൻ ആണ്. സംവിധായകനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെയിൻ നിഗം ഫിലിംസിന്റെ സഹകരണത്തോടെ പ്ളാൻ ടി ഫിലിംസ് ആണ് നിർമാണം.

ഷെയ്ൻ നി​ഗത്തിന് പുറമെ രേവതി, സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേൽ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ ഉണ്ട്.

ഷെഹ്‌നാദ് ജലാൽ ഛായാ​ഗ്രഹണവും ​ഗോപി സുന്ദർ പശ്‌ചാത്തല സം​ഗീതവും നിർവഹിക്കുന്നു. ഷഫീഖ് മുഹമ്മദ് ആണ് എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനർ- മനു ജഗദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഏആർ അൻസാർ, ഓഡിയോഗ്രഫി- എൻആർ രാജകൃഷ്‌ണൻ, സൗണ്ട് ഡിസൈൻ- വിക്കി കിഷൻ, വസ്‌ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യർ.

Most Read: ഇംഗ്ളീഷ് പ്രീമിയർ ലീഗ്; ലിവർപൂളിന് ജയം, ചെൽസിക്ക് സമനിലപ്പൂട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE