വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാത്തതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന് പറഞ്ഞു. ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ പാരമ്പ്യത്തിനു ചേര്‍ന്ന നടപടിയല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന് വോട്ട് ചെയ്തവരുടെ നിരാശ മനസിലാക്കുന്നു. എന്നാല്‍ അവരില്‍ ഏറിയ പങ്കും രാജ്യം ഒരുമയോടെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്, ബൈഡന് പറഞ്ഞു. കൂടാതെ ട്രംപ് പരാജയം അംഗീകരിച്ചില്ലെങ്കിലും അമേരിക്കന്‍ ജനതക്ക് കാര്യങ്ങള്‍ മനസിലായിട്ടുണ്ടെന്നും ജനുവരി 20ഓടെ ഇതിനൊരവസാനം ഉണ്ടാകുമെന്നും ബൈഡന് വ്യക്തമാക്കി.
Read Also: ശൈഖ മയയെ ലോക ടൂറിസം ഓര്ഗനൈസേഷന് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് ബഹറിന്‍
അതേസമയം ട്രംപിന്റെ നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ റിപ്പബ്ളിക്കന്‍ അനുഭാവികളും തന്റെ വിജയം അംഗീകരിക്കുമെന്നും ബൈഡന് ആവര്‍ത്തിച്ചു.






































