ശൈഖ മയയെ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്‌ഥാനത്തേക്ക് നിര്‍ദേശിച്ച് ബഹറിന്‍

By Staff Reporter, Malabar News
pravasalokam image_malabar news
Shaikha Mai
Ajwa Travels

ബഹ്റൈന്‍: ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്‌ഥാനത്തേക്ക് ബഹറിന്‍ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മയയെ ബഹറിന്‍ നിര്‍ദേശിച്ചു. സുസ്‌ഥിര ടൂറിസത്തിന്റെ വളര്‍ച്ചക്കും അഭിവൃദ്ധിക്കുമായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.

സാംസ്‌കാരിക ടൂറിസം രംഗത്ത് നല്‍കിയ സംഭാവനകളെ പരിഗണിച്ച് 2017 ല്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രത്യേക അംബാസഡര്‍ പദവി നല്‍കി ശൈഖ മയയെ ആദരിച്ചിരുന്നു.

Read Also: കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ലോക പൈതൃക പട്ടികയിലേക്ക് ബഹറിനെ എത്തിക്കുന്നതിലും ബഹറിന്‍ പാരമ്പര്യ- സാംസ്‌കാരിക അതോറിറ്റിയുടെ വളര്‍ച്ചയിലും മികച്ച സംഭാവനകളാണ് ചെയര്‍ പേഴ്സണ്‍ ശൈഖ മയ നല്‍കിയത്.

നാമനിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ ടൂറിസം മേഖലയിലൂടെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്‌തിപ്പെടുത്താന്‍ സാധിക്കുമെന്നാണ് ബഹറിന്‍ കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE