കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

By Staff Reporter, Malabar News
kerala image_malabar news
എം ശിവശങ്കർ
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എൻഫോഴ്‌സ്‌മെന്റിന്റെ കസ്‌റ്റഡിയിലുളള ശിവശങ്കറിനെ ആറുദിവസം നീണ്ട രണ്ടാം ഘട്ട കസ്‌റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

സ്‌മാര്‍ട് സിറ്റി, കെ ഫോണ്‍ ഉള്‍പ്പെടെയുളള സംസ്‌ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ സ്വപ്‌ന സുരേഷ് അടക്കമുളള സ്വര്‍ണ കളളക്കടത്ത് കേസ് പ്രതികള്‍ ഇടപെട്ടതിനെക്കുറിച്ചാണ് ശിവശങ്കറോട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും ചോദിച്ചത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് സെഷന്‍സ് കോടതി പരിഗണിക്കുമെങ്കിലും ജാമ്യം നല്‍കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയോട് ആവശ്യപ്പെടും.

Read Also: ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്‌റ്റഡിയില്‍ വാങ്ങാന്‍ എന്‍സിബിയും

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും.

അതേസമയം ഡോളര്‍ കടത്തുകേസില്‍ ശിവശങ്കറിനെ അറസ്‌റ്റു ചെയ്യാനുളള നീക്കത്തിലാണ് കസ്‌റ്റംസ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE