ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്‌റ്റഡിയില്‍ വാങ്ങാന്‍ എന്‍സിബിയും

By Staff Reporter, Malabar News
MALABARNEWS-BINEESH
Image Courtesy: PTI
Ajwa Travels

ബെംഗളൂരു: ലഹരിമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാട് കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്‌ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ച്ചയായ പതിനൊന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡിയുടെ നടപടി. ഇന്ന് കസ്‌റ്റഡി കാലാവധി അവസാനിക്കും. ഉച്ചയോടെ ബെംഗളൂരുവിലെ സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുക.

ബിനീഷിനെ കസ്‌റ്റഡിയില്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ (എന്‍ബിസി) ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കഴിഞ്ഞ തവണ നല്‍കിയ അപേക്ഷ ഇഡി കസ്‌റ്റഡി നീട്ടിയതിനെ തുടര്‍ന്ന് എന്‍സിബി പിന്‍വലിക്കുക ആയിരുന്നു.

ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് ഇഡിയുടെ ശ്രമം. കസ്‌റ്റഡിയില്‍ കഴിയവെ ബിനീഷ് ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചതും അവര്‍ കോടതിയില്‍ ചൂണ്ടിക്കാണിക്കും.

Read Also: കെഎം ഷാജിയെ ചോദ്യം ചെയ്‌തത്‌ 14 മണിക്കൂര്‍; ഇന്നും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE