ബിഹാറിൽ നിതീഷിന്റെ തേരോട്ടം തുടരും, തേജസ്വിക്ക് നിരാശ; എക്‌സിറ്റ് പോൾ ഫലങ്ങൾ

130ലേറെ സീറ്റുകളാണ് എല്ലാ എക്‌സിറ്റ് പോളുകളും എൻഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

By Senior Reporter, Malabar News
Discontent in Bihar since oath-taking; 5 JDU MLAs abstained
Ajwa Travels

പട്‌ന: വോട്ടുകൊള്ള ആരോപണങ്ങളുടെയും വികസന മുരടിപ്പ് പ്രചാരണങ്ങളെയും കാറ്റിൽ പറത്തി ബിഹാറിൽ നിതീഷ് കുമാറിന്റെ തേരോട്ടം തുടരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിൽ തുടരുമെന്നാണ് വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

130ലേറെ സീറ്റുകളാണ് എല്ലാ എക്‌സിറ്റ് പോളുകളും എൻഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. നാല് എക്‌സിറ്റ് പോളുകൾ മാത്രമാണ് ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്ന് പ്രവചിക്കുന്നത്. അതേസമയം, ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ ചലനമുണ്ടാക്കില്ലെന്നാണ് പ്രവചനം.

ചില എക്‌സിറ്റ് പോളുകൾ ജൻ സുരാജിന് പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോൾ മറ്റു ചിലത് പൂജ്യം സീറ്റ് മാത്രമാണ് നൽകുന്നത്. ബിഹാറിൽ ബിജെപി- ജെഡിയു നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് പീപ്പിൾസ് പ്ളസിന്റെ എക്‌സിറ്റ് പോളിലെ പ്രവചനം. 133-159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യം 75-101 സീറ്റുകൾ നേടും.

മറ്റുള്ളവർ രണ്ടുമുതൽ അഞ്ചുവരെ സീറ്റ് നേടും. ജൻ സുരാജ് പാർട്ടിക്ക് പരമാവധി അഞ്ചുവരെ സീറ്റ് വരെ മാത്രമേ ലഭിക്കൂ എന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പീപ്പിൾസ് ഇൻസൈറ്റ് എക്‌സിറ്റ് പോളിൽ എൻഡിഎ 133-148 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യത്തിന് 87 മുതൽ 102 വരെ സീറ്റ് മാത്രമേ ലഭിക്കൂ. ജൻ സുരാജിന് പരമാവധി രണ്ട് സീറ്റും മറ്റുള്ളവർക്ക് മൂന്നുമുതൽ ആറു സീറ്റുമാണ് പ്രവചിക്കുന്നത്.

Most Read| ശബരിമല സ്വർണക്കൊള്ള; എൻ. വാസു 14 ദിവസത്തേക്ക് റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE