ഭാഗല്‍പൂര്‍: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആറുമാസത്തിനുശേഷം സ്‌ഥാനമൊഴിയുമെന്നും ആര്‍ജെഡിയുടെ തേജസ്വി യാദവ് സംസ്‌ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍.
ബിഹ്പൂര്‍ എംഎല്‍എ ഇ ശൈലേന്ദ്രയുമായി ബുധനാഴ്‌ച ഗോപാല്‍ മണ്ഡല്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. പിന്നാലെ ഗോപാല്‍ മണ്ഡല്‍ ജാതിപരമായ അധിക്ഷേപം നടത്തുകയാണെന്ന തരത്തിലുള്ള ഓഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടര്‍ന്ന് ശബ്‌ദസന്ദേശവുമായി ബന്ധപ്പെട്ട് ജെഡിയു വ്യാഴാഴ്‌ച ഭാഗല്‍പൂരില്‍ പത്രസമ്മേളനം നടത്തുകയും വൈറല്‍ ഓഡിയോയിലെ ആരോപണങ്ങള്‍ ഗോപാല്‍ മണ്ഡല്‍ എംഎല്‍എ നിഷേധിക്കുകയും ചെയ്‌തു.
ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോ ശരിയല്ലെന്നും ഇതിന് പിന്നില്‍ ഇ ശൈലേന്ദ്രയാണെന്നും ഗോപാല്‍ മണ്ഡല്‍ ആരോപിച്ചു. ഇത് ഏതുതരം സഖ്യമാണ് എന്ന് ചോദിച്ച അദ്ദേഹം ആറുമാസത്തിനുശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്‌ഥാനമൊഴിയുമെന്നും തേജശ്വി യാദവ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
Read Also: പ്രസിഡണ്ട് പദവി ഒഴിയും വരെ ട്രംപിന് ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും ഉപയോഗിക്കാനാവില്ല; വിലക്ക് നീട്ടി