പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 243 അംഗ നിയമസഭയിലെ 121 മണ്ഡലങ്ങളിൽ ആദ്യഘട്ട വോട്ടെടുപ്പ് ആറിന് കഴിഞ്ഞു. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14നാണ്.
ഇന്ന് വൈകീട്ട് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നതോടെ ബിഹാറിലെ ഏകദേശ രാഷ്‌ട്രീയ ചിത്രം വ്യക്‌തമാകും. ആദ്യഘട്ട വോട്ടെടുപ്പിലെ ഉയർന്ന പോളിങ് (65.08%) രണ്ടാംഘട്ടത്തിലെ ഗ്രാമീണ മേഖലകളിലും തുടരുമോയെന്നാണ് അറിയേണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2020) എൻഡിഎ 125 സീറ്റ് നേടി നേരിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലേറിയത്.
നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്‌ത മന്ത്രിമാർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന വെസ്‌റ്റ് ചമ്പാരൻ, ഈസ്‌റ്റ് ചമ്പാരൻ, സീതാമർഹി, മധുബാനി, സുപൗൾ, അരാരിയ, കിഷൻഗഞ്ച് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വോട്ടെടുപ്പ് തുടങ്ങി.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































