ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒരിടവേളയ്‌ക്ക് ശേഷം പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ആലപ്പുഴയിൽ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലും കോട്ടയത്ത് നാല് വാർഡിലുമാണ് രോഗബാധ. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്.
ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനുമാണ് രോഗം കണ്ടെത്തിയത്.
കോട്ടയത്ത് കറുപ്പന്തറ, മാത്തൂർ, കല്ലുപുരയ്‌ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ. കാട, കോഴി എന്നിവയ്‌ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. പരിശോധനാഫലം മൃഗസംരക്ഷണ വകുപ്പിന് കൈമാറി. ഇതിന്റെ അടിസ്‌ഥാനത്തിൽ അടിയന്തിര നടപടികൾക്ക് നിർദ്ദേശം നൽകി.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം





































