കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കാക്കയിലാണ് രോഗം കണ്ടെത്തിയത്. വളർത്തുപക്ഷികളിൽ രോഗം സ്‌ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. അതേസമയം, ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതേസമയം, ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലും പക്ഷിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്. 2024ലാണ് കാക്കകളിൽ ആദ്യമായി പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. സ്വതന്ത്രമായി പറന്നുനടക്കുന്ന പക്ഷികളിലെ രോഗബാധ ഗുരുതര സ്‌ഥിതിയായാണ് കണക്കാക്കുന്നത്. കള്ളിങ് (ശാസ്‌ത്രീയമായ കൊന്നൊടുക്കാൻ) ഉൾപ്പടെ നിയന്ത്രണ നടപടികൾ പ്രായോഗികമല്ല.
പ്രധാന നിർദ്ദേശങ്ങൾ
- ഫാമുകളിലേക്കുള്ള ആളുകളുടെ പ്രവേശനം പരിമിതപ്പെടുത്തണം. പ്രത്യേകിച്ച് വിവിധ ഫാമുകൾ സന്ദർശിക്കുന്ന സൂപ്പർവൈസർമാർ, തീറ്റ വിതരണക്കാർ എന്നിവർ.
- തൊഴിലാളികൾ ഫാമിൽ പ്രവേശിക്കുന്നതിന് മുൻപും ശേഷവും കയ്യും കാലും കഴുകണം. അണുനാശിനി ഉപയോഗിച്ചുള്ള ഫുട്‌ബാത്ത് നിർബന്ധമാക്കണം.
- തുറന്ന സ്‌ഥലങ്ങളിൽ തീറ്റ സൂക്ഷിക്കരുത്ഫാ
- മുകൾക്ക് സമീപത്തേക്ക് വാഹനങ്ങൾ കൊണ്ടുപോകരുത്സ്വ
- തന്ത്രമായി പറക്കുന്ന പക്ഷികൾ (കാക്ക, പരുന്ത്, പ്രാവ്, തുടങ്ങിയവ) ഫാമിലേക്ക് പ്രവേശിക്കാതിരിക്കാൻ വല ഉപയോഗിക്കണം.
- ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിയരുത്
- ചാകുന്ന പക്ഷികളെ ശരിയായി സംസ്‌കരിക്കണം
Most Read| ‘ഖമനയിയുടെ 37 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണം, പുതിയ നേതൃത്വം വരണം’





































