വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ

By Senior Reporter, Malabar News
BJP Activist Arrested for Obstructing Female BLO in Kasargod
Rep. Image
Ajwa Travels

കാസർഗോഡ്: ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തുകയും എസ്‌ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തുകയും ചെയ്‌ത ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ്. അമിത്തിനെ (34) ആണ് മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഉപ്പള ബസ് സ്‌റ്റാൻഡിന് സമീപത്താണ് സംഭവം. ബിഎൽഒ ബേക്കൂർ കണ്ണാടിപ്പാറ മാതൃനിലയത്തിൽ എ.സുഭാഷിണിയാണ് (41) പരാതി നൽകിയത്. എസ്‌ഐആർ വിവരശേഖരണം നടത്തി മടങ്ങുകയായിരുന്നു സുഭാഷിണി. ഇതിനിടെ അമിത് സുഭാഷിണിയെ തടഞ്ഞ് ഫോണിലെ എസ്‌ഐആർ ആപ്പ് തുറക്കാൻ നിർബന്ധിക്കുകയും ഇതിലെ വിവരങ്ങൾ പ്രതിയുടെ ഫോണിലേക്ക് പകർത്തുകയും ആയിരുന്നു.

പകർത്തിയ വിവരങ്ങൾ പിന്നീട് മറ്റുപല വാട്‌സ് ആപ് ഗ്രൂപ്പുകളിലേക്കും അയച്ചുനൽകി. ജില്ലാ കലക്‌ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നിർദ്ദേശ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഉൾപ്പടെയാണ് കേസ്.

Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE