നിയമത്തെ വെല്ലുവിളിച്ച് ബിജെപി; മാസ്‌ക്കില്ലാത്ത 1000ത്തിലധികം സ്ത്രീകളുമായി ഇന്‍ഡോറില്‍ കലശ് യാത്ര

By Desk Reporter, Malabar News
BJP's Kalash Yatra_ Malabar News
കലശ് യാത്രയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍
Ajwa Travels

ഇന്‍ഡോര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍പറത്തി മധ്യപ്രദേശിലെ മന്ത്രി തുള്‍സി സിലാവതിന് പിന്തുണയര്‍പ്പിച്ച് അനുയായികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ കലശ് യാത്ര എന്ന പേരില്‍ വന്‍ റാലി നടത്തി. ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് എല്ലാ നിയമങ്ങളെയും നഗ്നമായി ലംഘിച്ച് പരിപാടിയില്‍ അണി നിരത്തിയത് (വീഡിയോ കാണുക). വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവം വിവാദമായെങ്കിലും ബിജെപി നേതൃത്വത്തിന് കുലുക്കമില്ല.

എന്നാല്‍, വിഡിയോ പുറത്തുവന്നതിന് പിന്നാലെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കലശ് യാത്ര സംഘടിപ്പിച്ചവര്‍ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും, ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കിയതായി ഇന്‍ഡോര്‍ ജില്ലാ കളക്ടര്‍ മനീഷ് സിങ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

‘ഇത്രയും വലിയ ഒരു പാരിപാടി പൊലീസോ രഹസ്യാന്വേഷണ ഏജന്‍സികളോ അറിഞ്ഞില്ല എന്നത് അവിശ്വസനീയമാണ്, ഇത്തരം നഗ്നമായ നിയമ ലംഘനങ്ങളിലൂടെ ചില സൂചനകളും പരീക്ഷണങ്ങളുമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് സംശയിക്കണം’ പ്രാദേശിക പ്രതിപക്ഷ നേതാവ് മഹേന്ദ്ര ദിലീപ് വ്യക്തമാക്കി. കലശ് യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് സാരി വിതരണവും സംഘടിപ്പിച്ചിരുന്നു. സ്ത്രീകള്‍ കൂട്ടത്തോടെ എത്താന്‍ കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് തുള്‍സി സിലാവത്. ജൂണില്‍ സിലാവതിനും ഭാര്യക്കും കോവിഡ് ബാധിച്ചിരുന്നു.

Read More: ബിജെപി ഐടി സെല്ലിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE