ബിജെപി ഐടി സെല്ലിനെതിരെ ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി

By Desk Reporter, Malabar News
subramanian swamy_2020 Sep 07
Ajwa Travels

ന്യൂ ഡെൽഹി: ബിജെപി ഐടി സെല്ലിനെതിരെ കടുത്ത വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി രം​ഗത്ത്. ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിച്ച് മാളവ്യ തനിക്കെതിരെ ക്യാമ്പയിൻ നടത്തുകയാണെന്ന് സ്വാമി ആരോപിച്ചു. എന്നാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.

“ബിജെപി ഐടി സെൽ പരിധി ലംഘിക്കുകയാണ്, അവർ വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിച്ച് എന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ്, ഐടി സെല്ലിന്റെ പ്രവർത്തികൾക്ക് ബിജെപി ഉത്തരവാദിത്തം ഏറ്റെടുക്കാത്തത് പോലെ എന്റെ അനുയായികൾ ഇതിൽ പ്രകോപിതരായി തിരിച്ചടിച്ചാൽ എനിക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്നതല്ല”- അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. താൻ ഇതിൽ വ്യാകുലപ്പെടുന്നില്ലെന്നും എന്നാൽ ഇതിന്റെ കാരണക്കാർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയുടെ രാജ്യസഭ എംപിയായ സ്വാമി അടുത്തകാലത്ത് പാർട്ടിയുമായും സർക്കാരുമായും പല വിഷയങ്ങളിലും ഭിന്നതയിലായിരുന്നു. ജെഇഇ-നീറ്റ് പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സ്വാമി രംഗത്തു വന്നിരുന്നു. ഫെബ്രുവരിയിൽ തുടക്കത്തിൽ രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയ തീരുമാനത്തിനെയും അദ്ദേഹം വിമർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE