പാലക്കാട്: ബിജെപി സംസ്‌ഥാന വക്‌താവ് സന്ദീപ് വാര്യരുടെ പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ അജ്‌ഞാതന്‍ അതിക്രമിച്ചു കയറിയതായി പരാതി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഈ സമയം സന്ദീപിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സന്ദീപിന്റെ കുടുംബം നാട്ടകല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘ പരിവാര്‍ വ്യാപകമായി വിദ്വേഷം പ്രചരിപ്പിക്കുന്നതിനിടെ സന്ദീപ് വാര്യര്‍ വ്യത്യസ്‍ത അഭിപ്രായവുമായി രംഗത്തു വന്നിരുന്നു. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത് ശരിയല്ല എന്നായിരുന്നു ഈ വിഷയത്തില്‍ സന്ദീപിന്റെ നിലപാട്. തുടർന്നാണ് സന്ദീപിന്റെ നേരെ ആക്രമണം ഉണ്ടായതെന്നാണ് സൂചന.
Read also: കേരളത്തിൽ മത തീവ്രവാദം ശക്‌തം; കെ സുരേന്ദ്രൻ