കേരളത്തിൽ മത തീവ്രവാദം ശക്‌തം; കെ സുരേന്ദ്രൻ

By Syndicated , Malabar News
Sword performance is natural resistance '; K Surendran justified
Ajwa Travels

ചാവക്കാട്: കേരളത്തിൽ മത തീവ്രവാദം ശക്‌തമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ആര് മൽസരിക്കണം, ആര് വിജയിക്കണം എന്നു തീരുമാനിക്കുന്നത് ഇപ്പോള്‍ മതഭീകരവാദികളാണ്. രാജ്യത്ത് മതതീവ്രവാദം ശക്‌തമായ സംസ്‌ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഗുരുവായൂര്‍ നിയോജക മണ്ഡലം ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉൽഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

മണത്തല ചാപ്പറമ്പ് ബിജെപി പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തിൽ പ്രതികളുടെ എസ്‌ഡിപിഐ ബന്ധം പോലീസ് പുറത്തുവിടുക, ഇടത്-എസ്‌ഡിപിഐ ഗൂഢാലോചന പുറത്തു കൊണ്ടു വരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. ബിജെപി കാരണം ഒരിടത്തും കലാപം ഉണ്ടായിട്ടില്ലെന്നും കേരളം സിറിയയിലേക്ക് നടക്കുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read also: യുവാവിന് നേരെ ആസിഡ് ആക്രമണം; പ്രതിയെ റിമാൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE