തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനി ആണ് ഇന്ന് പുലർച്ചെ നെടുമങ്ങാട്ടെ വീട്ടിൽ കൈഞരമ്പ് മുറിച്ച് ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചത്. മകനാണ് ശാലിനിയെ രക്‌തം വാർന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു, ശാലിനി അപകടനില തരണം ചെയ്‌തതായാണ് വിവരം. മഹിളാ മോർച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകനായ ആനന്ദ് കെ.തമ്പിയുടെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് നെടുമങ്ങാട്ടെ സംഭവവും.
നേരത്തെ, തിരുമല അനിൽ കുമാറിന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ബിജെപിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. തൃക്കണ്ണാപുരം വാർഡിലെ സ്‌ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിൽ മനംനൊന്താണ് ആനന്ദ് കഴിഞ്ഞദിവസം ആത്‍മഹത്യ ചെയ്‌തത്. ഇതേ തൃക്കണ്ണാപുരം വാർഡിൽ 2015-20 കാലയളവിൽ കൗൺസിലറായിരുന്നു തിരുമല അനിൽ കുമാർ.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!






































