പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം ജില്ലയിൽ പിടികൂടി. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത്. സംഭവത്തിൽ മൈസൂർ സ്വദേശിയെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മൈസൂർ സ്വദേശിയായ സുനിൽ പി ജെയിനാണ് പോലീസ് പിടിയിലായത്. ആർപിഎഫും, റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ കള്ളപ്പണം കടത്തുന്നത് കണ്ടെത്തിയത്.
Read also : വായ്പാ ബാങ്കുകളുടെ ക്രൂര സമ്മർദ്ദം; ‘ടൂറിസ്റ്റ് വാഹന സംഘടന’ ബാങ്ക് ഉപരോധിച്ചു







































