വായ്‌പാ ബാങ്കുകളുടെ ക്രൂര സമ്മർദ്ദം; ‘ടൂറിസ്‌റ്റ് വാഹന സംഘടന’ ബാങ്ക് ഉപരോധിച്ചു

By Desk Reporter, Malabar News
Brutal pressure from credit banks
Ajwa Travels

കൊച്ചി: കോണ്‍ട്രാക്‌ട്‌ ക്യാരേജ് ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ (സിസിഒഎ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോളമണ്ഡലം ഫിനാന്‍സിന്റെ പാലാരിവട്ടത്തുള്ള റീജണല്‍ ഓഫീസ് ഉപരോധിച്ചു.

രണ്ട് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധങ്ങളായ പുനരുദ്ധാരണ പദ്ധതികള്‍ ഉടനെ നടപ്പാക്കണം. വായ്‌പാ തിരച്ചടവിന്റെ പേരില്‍ വാഹന ഉടമകളുടെ വീടുകളില്‍ കളക്ഷന്‍ ഏജന്റുമാര്‍ എന്ന വ്യാജേന ഗുണ്ടകളെ അയച്ച് ഭീക്ഷണിപ്പെടുത്തുന്ന പ്രവണത ഉടനെ അവസാനിപ്പിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ദുരന്തകാലം നേരിടുന്ന സമൂഹത്തിനെ വേട്ടയാടരുതെന്നും സർക്കാർ പ്രഖ്യാപിച്ചതും സാധ്യമായ മറ്റു സഹായങ്ങളും ചെയ്‌തുകൊണ്ട്‌ വായ്‌പയെടുത്ത് സ്വയംതൊഴിലോ ജോലിയോ ചെയ്യുന്നവരെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിക്കുകയാണ് ബാങ്കുകളും ഇതര ധനകാര്യ സ്‌ഥാപനങ്ങളും ചെയ്യണ്ടെതെന്നും അസോസിയേഷന്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ തൃശൂർ വരെയുള്ള ജില്ലകളില്‍ നിന്നുള്ള വാഹന ഉടമകള്‍ പങ്കെടുത്ത ഉപരോധസമരം സിസിഒഎ സംസ്‌ഥാന പ്രസിഡണ്ട് ബിനുജോണ്‍ ഉൽഘാടനം ചെയ്‌തു.

സംസ്‌ഥാന ജനറല്‍ സെക്രട്ടറി എസ് പ്രശാന്തന്‍, ട്രഷറര്‍ ഐസി ഐവര്‍, സംസ്‌ഥാന വൈസ് പ്രസിഡണ്ട് എസ് അജയന്‍, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ടുമാരായ അഭിലാഷ് രാജന്‍, രാജു വട്ടച്ചാനിക്കല്‍, അഡ്വ എജെ റിയാസ്, കിഷോര്‍, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലാ സെക്രട്ടറിമാരായ അര്‍ഷാദ്, എസ് സുഭാഷ്, പിഎ അനൂപ്, എറണാകുളം ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട്‌ എജെ റിജാസ്, ട്രഷറര്‍ ജിജോ അഗസ്‌റ്റിൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാവിധ ആനുകൂല്യങ്ങളും അനുവദിച്ചുതരുവാന്‍ ചോളമണ്ഡലം ഫിനാന്‍സ് തയ്യാറായിട്ടുണ്ടെന്ന് സംസ്‌ഥാന പ്രസിഡണ്ട് ബിനു ജോണ്‍ പിന്നീട് അറിയിച്ചു.

Most Read: സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് ഷോറൂമിൽ നിന്ന് ബൈക്കുകൾ കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE