സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് ഷോറൂമിൽ നിന്ന് ബൈക്കുകൾ കവർന്നു

By News Desk, Malabar News
Bike Robbery In Aluva
ഷോറൂമിലെ സിസിടിവി ദൃശ്യം
Ajwa Travels

കൊച്ചി: ആലുവയിലെ ബൈക്ക് ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് കവർച്ച. ഷോറൂമിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം രണ്ട് സ്‌പോർട്സ്‌ ബൈക്കുകൾ കടത്തിക്കൊണ്ട് പോയി. ആലുവ ദേശീയപാതയിൽ മുട്ടത്തിന് സമീപമുള്ള കെടിഎം ബൈക്ക് ഷോറൂമിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

രണ്ട് പേർ ചേർന്ന് വടിവാൾ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയ ശേഷം മുറിയിൽ പൂട്ടിയിടുകയായിരുന്നു എന്ന് പശ്‌ചിമ ബംഗാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു. സർവീസ് ചെയ്യാനായി ഷോറൂമിൽ എത്തിച്ച രണ്ട് ലക്ഷം വിലവരുന്ന ബൈക്കുകളാണ് കവർച്ച ചെയ്യപ്പെട്ടത്. മോഷ്‌ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, ജീവനക്കാരന്റെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Also Read: ലോക്ക്ഡൗൺ ഇളവുകൾ; കേരളത്തിലെ നടപടിക്കെതിരെ കേന്ദ്രസംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE