അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ സ്‌ഫോടനം. പാക്കിസ്‌ഥാനോട് ചേർന്നുകിടക്കുന്ന നൗഷേര ഗ്രാമത്തിലെ മതിജ റോഡ് ബൈപ്പാസ് മേഖലയിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഭീകരസംഘത്തിൽ ഉൾപ്പെട്ടയാളെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു.
ഖാലിസ്‌ഥാനി ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷനലിന്റെ ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. സ്‌ഫോടകവസ്‌തു കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാളുടെ കൈകൾ സ്‌ഫോടനത്തിൽ തകർന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!