ബോബി ചെമ്മണ്ണൂർ കേസ്; ഡിഐജിയും സൂപ്രണ്ടും വഴിവിട്ട് സഹായിച്ചു- നടപടിക്ക് ശുപാർശ

മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാറും ജയിൽ സൂപ്രണ്ട് രാജു എബ്രഹാമും ആണ് ബോബിക്ക് വഴിവിട്ട് സഹായങ്ങൾ ചെയ്‌ത്‌ നൽകിയതെന്നാണ് ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

By Senior Reporter, Malabar News
 Boby Chemmanur Arrest
Ajwa Travels

തിരുവനന്തപുരം: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ എറണാകുളം ജില്ലാ ജയിലിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് പോലീസ് ഉദ്യോഗസ്‌ഥർ വഴിവിട്ട് സഹായം ചെയ്‌തതായി കണ്ടെത്തൽ.

മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാറും ജയിൽ സൂപ്രണ്ട് രാജു എബ്രഹാമും ആണ് ബോബിക്ക് വഴിവിട്ട് സഹായങ്ങൾ ചെയ്‌ത്‌ നൽകിയതെന്നാണ് ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത്‌ വിശദമായ അന്വേഷണം നടത്തണമെന്ന് ഹെഡ് ക്വാർട്ടേഴ്‌സ് ഡിഐജി എംകെ വിനോദ് കുമാർ ശുപാർശ ചെയ്‌തെന്നാണ് വിവരം.

സംഭവത്തിൽ ജയിൽ വകുപ്പ് മേധാവിക്ക് നൽകുന്ന റിപ്പോർട് ഇന്ന് തന്നെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. അപേക്ഷ നൽകാതെയും ഗേറ്റ് രജിസ്‌റ്ററിൽ രേഖപ്പെടുത്താതെയും സന്ദർശകരെ അകത്തേക്ക് പ്രവേശിപ്പിച്ചു. തടവുകാരന് ചട്ടവിരുദ്ധമായി നേരിട്ട് പണം കൈമാറി, ജയിലിലെ പ്രോപ്പർട്ടി രജിസ്‌റ്ററിൽ തിരുത്തൽ വരുത്തി, സൂപ്രണ്ടിന്റെ മുറിയിൽ തടവുകാരന് ശുചിമുറി സൗകര്യം നൽകി എന്നിവയാണ് ഇരുവർക്കുമെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.

കൂടാതെ, ഡിഐജി പി അജയകുമാർ എത്തിയത് ബോബി ചെമ്മണ്ണൂരിന്റെ കാറിലാണെന്നും കണ്ടെത്തി. ജയിൽ സൂപ്രണ്ട് ഒഴികെയുള്ള മുഴുവൻ ഉദ്യോഗസ്‌ഥരും ഡിഐജിക്കെതിരെ മൊഴി നൽകി. മേലുദ്യോഗസ്‌ഥനെതിരെ മൊഴി നൽകാൻ തയ്യാറല്ലെന്ന് നിലപാടെടുത്ത സൂപ്രണ്ട് അന്വേഷണത്തോട് സഹകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.

സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സൂപ്രണ്ട് അറിയിച്ചതെങ്കിലും ഹെഡ് ക്വാർട്ടേഴ്‌സ് ഡിഐജിയുടെ പരിശോധനയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. തൊട്ടടുത്തുള്ള വനിതാ ജയിലിൽ സ്‌ഥാപിച്ചിരുന്ന ക്യാമറയിൽ നിന്ന് കാറിൽ മധ്യമേഖലാ ജയിൽ ഡിഐജിയും സംഘവും വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.

Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE