മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ജില്ലാ-സംസ്‌ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിൽ യാസിർ വിജയിയായിരുന്നു. അതേസമയം, മരണത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Most Read| സിദ്ധാരാമയ്യയും ഡികെ ശിവകുമാറും ഡെൽഹിയിൽ; കർണാടകയിൽ നേതൃമാറ്റം?