ബൊളീവിയയിൽ കറൻസിയുമായി വന്ന ചരക്കുവിമാനം തകർന്നുവീണു; 15 മരണം

ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി- 130 വിമാനമാണ് തകർന്നുവീണത്.

By Senior Reporter, Malabar News
Bolivia Plane Crash
അപകടത്തിൽ തകർന്ന വിമാനം (Image Courtesy: NDTV)

ലാ പാസ്: ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർ കൊല്ലപ്പെട്ടു. 30ലേറെ പേർക്ക് പരിക്കേറ്റു. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി- 130 വിമാനമാണ് തകർന്നുവീണത്. വെള്ളിയാഴ്‌ച വൈകീട്ടാണ് അപകടം നടന്നത്. എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിൽ ആയിരുന്നു അപകടം.

വിമാനം ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് ബൊളീവിയ പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് പറഞ്ഞു. സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്‌ഥാനമായ ലാ പാസിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

റോഡിൽ ചിതറിക്കിടക്കുന്ന കറൻസി നോട്ടുകൾ ശേഖരിക്കാൻ ജനക്കൂട്ടം ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടത്തെ തുടർന്ന് എൽ ആൾട്ടോ വിമാനത്താവളം താൽക്കാലികമായി അടച്ചു.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE