തിരുവനന്തപുരം: കുപ്പിവെള്ളത്തിന് വിവിധ കമ്പനികൾ വില കുറച്ചു. ഒരു ലിറ്ററിന് 20 രൂപയായിരുന്നത് 18 ആക്കി കുറച്ചു. അര ലിറ്ററിന് 10 രൂപയിൽ നിന്ന് ഒമ്പതായും രണ്ടുലിറ്ററിന് 30 രൂപയിൽ നിന്ന് 27 ആയും അഞ്ച് ലിറ്ററിന് 70 രൂപയിൽ നിന്ന് 63 ആയും കുറഞ്ഞു.
കുപ്പിവെള്ളത്തിനുള്ള 18% ജിഎസ്‌ടി സെപ്‌തംബറിൽ ഒഴിവാക്കിയതോടെ വില കുറയേണ്ടതായിരുന്നെങ്കിലും കമ്പനികൾ ഇതിന് തയ്യാറാകാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. റെയിൽവേ സ്‌റ്റേഷനിലും ട്രെയിനിലും വിതരണം ചെയ്യുന്ന റെയിൽ നീറിന് നേരത്തെ തന്നെ വില കുറച്ചിരുന്നു.
ജനുവരി മുതൽ പുറത്തിറക്കിയ എല്ലാ ബ്രാൻഡ് കുപ്പിവെള്ളത്തിനും വിലക്കുറവ് പ്രാബല്യത്തിലായിട്ടുണ്ട്. മിനറൽ വാട്ടറിനൊപ്പം നോൺ ആൽക്കഹോളിക് ബിവറേജ് ഇനത്തിൽ പെടുന്നതും ഫ്‌ളേവറും ഷുഗറും ഇല്ലാത്ത സോഡ അടക്കമുള്ള പാനീയങ്ങൾക്കും പുതുക്കിയ ജിഎസ്‌ടി നിരക്കിന്റെ അടിസ്‌ഥാനത്തിൽ വിലക്കുറവ് വരുത്തിയിട്ടുണ്ട്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































