തിരുവനന്തപുരം: തലസ്‌ഥാനത്തെ വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തിരമായി ലാൻഡ് ചെയ്‌തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തിര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.
വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തലസ്‌ഥാനത്തിറങ്ങിയത്. എന്നാൽ, ഇന്ത്യൻ സൈന്യത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇന്ധനം നിറയ്‌ക്കാനാകൂ. വ്യോമ, കരസേനാ അധികൃതർ സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ പരിശോധിക്കും. ഇതിനുശേഷമേ ഇന്ധനം നിറയ്‌ക്കൂ. വ്യോമസേനയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കണം. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ