ആലപ്പുഴ: കാർത്തികപ്പള്ളിയിലെ സ്വകാര്യ എയ്‌ഡഡ് സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയുടെ സ്‌കൂൾ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. വിദ്യാർഥികൾ ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സ്‌കൂൾ അധികൃതർ കുട്ടികളുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഒരു കുട്ടിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയത്.
കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. ഉടൻ സ്‌കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്യൂഷന് പോയപ്പോൾ അവിടുത്തെ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകൾ വീണുകിട്ടിയതാണെന്നാണ് വിദ്യാർഥി പോലീസിന് നൽകിയ മൊഴി.
കാലപ്പഴക്കം ചെന്നതാണ് വെടിയുണ്ടകൾ. പോലീസ് പിടിച്ചെടുത്ത വെടിയുണ്ടകൾ വിദഗ്‌ധ പരിശോധനയ്‌ക്ക് അയക്കും. വിദ്യാർഥികൾ ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ഇടവേളകളിൽ കുട്ടികളുടെ ബാഗുകൾ സ്‌കൂളിൽ വെച്ച് പരിശോധിക്കാറുണ്ടെന്നാണ് അധികൃതർ പറയുന്നത്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!







































