ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ എപിഎസ്ആർടിസി ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ സുങ്കരി പേട്ടക്ക് സമീപത്താണ് അപകടം നടന്നത്.
എപിഎസ്ആർടിസി ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയും പിന്നാലെ ഒരു ബസിന് പിന്നിൽ ട്രക്ക് ഇടിക്കുകയും ആയിരുന്നു. നിരവധി ആളുകളുടെ നില ഗുരുതരമാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. അപകടത്തിൽ രണ്ട് ബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
റോഡിന്റെ വശങ്ങളിൽ മാലിന്യ കൂമ്പാരം കത്തിച്ചതുമൂലം ഉണ്ടായ കനത്ത പുക കാഴ്‌ച മറച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.
അപകടം നടന്നയുടൻ ആംബുലൻസുകളും പോലീസും ആർടിസി ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തുകയും പരിക്കേറ്റവരെ ജില്ലാ കേന്ദ്ര ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
Read Also: ജമ്മു കശ്‌മീരിൽ സിആർപിഎഫ് ബങ്കറിനുനേരെ ഗ്രനേഡ് ആക്രമണം; രണ്ടുപേർക്ക് പരിക്ക്