കണ്ണൂർ: വിദ്യാർഥിനിക്ക് കൺസെഷൻ നൽകിയില്ലെന്ന് ആരോപിച്ച് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്‌ടർക്ക് മർദ്ദനം. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്‌ണുവിനാണ് മർദ്ദനമേറ്റത്. വിദ്യാർഥിനിയുടെ ഭർത്താവും സുഹൃത്തുക്കളും ബസിൽ വെച്ച് വിഷ്‌ണുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിഷ്‌ണു അടിയേറ്റ് നിലത്ത് വീഴുന്നതും നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർഥിനിയെ ബസിൽ നിന്ന് തള്ളിയിട്ടെന്നും ആളുകളുടെ മുന്നിൽ വെച്ച് അപമാനിച്ചെന്നും മർദ്ദിക്കാനെത്തിയവർ പറയുന്നതും കേൾക്കാം.
ഇന്നലെ രാവിലെയാണ് വിദ്യാർഥിനിയുമായി തർക്കമുണ്ടായത്. വൈകീട്ടായിരുന്നു മർദ്ദനം. അക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി. വിഷ്‌ണുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!