മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പാലക്കാട്- കോഴിക്കോട് റൂട്ടിലോടുന്ന സന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. പുക ഉയർന്ന ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.
കൊണ്ടോട്ടി എയർപോർട്ട് ജങ്ഷന് സമീപം കൊളത്തൂർ വെച്ചാണ് തീപിടിച്ചത്. ബസിനൊരു മിസിങ് വന്നപ്പോൾ നിർത്തിയിട്ട് പരിശോധിക്കുന്ന സമയത്താണ് പുക ഉയരുന്നത് കണ്ടതെന്ന് ഡ്രൈവറായ അബ്‍ദുൾ ഖാദർ പറഞ്ഞു.
ഇതിനിടെ ഓട്ടോമാറ്റിക്ക് ഡോർ ലോക്കാകുകയും ചെയ്‌തു. ഡോർ ചവിട്ടിത്തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപ്പോഴേക്കും തീ ആളിക്കത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Most Read| ‘ഇന്ത്യക്കെതിരായ തീരുവ യുഎസിന് തന്നെ തിരിച്ചടിയാകും, അവർ മൂവരും ഒന്നിക്കും’