ഷിംല: ഹിമാചൽ പ്രദേശിലെ പര്വാണുവിൽ ഉണ്ടായ കേബിൾ കാർ അപകടത്തിൽ കുടുങ്ങിപ്പോയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി. അപകടത്തിൽ 11 പേരാണ് കുടുങ്ങിയത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മുഴുവൻ പേരെയും രക്ഷപ്പെടുത്തിയത്. യാത്രക്കാരെ സുരക്ഷിതമായി രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) വിന്യസിച്ചിരുന്നു.
Most Read: യുപിയിൽ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിന് 16കാരിയെ കൊലപ്പെടുത്തി




































